പൊതുസമൂഹത്തിനിടയില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ച ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ സജീവന്‍ കുര്യാച്ചിറ, എം.എല്‍ ബേബി എന്നിവരെ അന്വേഷണ വിധേയമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.നേരത്തെ ഡിസിസി ഓഫീസ് സംഘർഷത്തിൽ സജീവൻ കുരിയച്ചിറക്കെതിരെ ഈസ്റ്റ് പൊലീസ് കേസെടുത്തിരുന്നു.
അതേസമയം തൃശൂർ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് വള്ളൂരും തൃശൂർ യുഡിഎഫ് ചെയർമാൻ എംപി വിൻസെന്റും സമർപ്പിച്ച രാജി കെപിസിസി നേതൃത്വം സ്വീകരിച്ചു. തൃശ്ശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല വി.കെ.ശ്രീകണ്ഠന്‍ എം.പിക്കാണ് .