എം വി നികേഷ് കുമാർ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്ക്…

മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എം വി നികേഷ് കുമാർ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്ക്. പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തും. അടുത്ത സംസ്ഥാന സമിതി യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും.. മാധ്യമപ്രവർത്തനം അവസാനിപ്പിക്കുന്നതായി നികേഷ് കുമാർ ഇന്നലെ അറിയിച്ചിരുന്നു. സിപിഎം അം​ഗമായി പൊതുരം​ഗത്ത് സജീവമാകുമെന്നാണ് നികേഷ് കുമാർ ഇന്നലെ പറഞ്ഞിരുന്നത്.


أحدث أقدم