ഇനി മഴ നനഞ്ഞ് തിരുനക്കരയിൽ ബസ് കാത്തു നിൽക്കേണ്ട; തിരുനക്കര ബസ്റ്റാൻഡിൽ അച്ചായൻസ് ഗോൾഡ് വെയ്റ്റിംഗ് ഷെഡ് നിർമ്മിച്ചു നൽകുമെന്ന് ടോണി വർക്കിച്ചൻ


കോട്ടയം : തിരുനക്കര  ബസ് സ്റ്റാൻഡിൽ  വെയിറ്റിംഗ് ഷെഡ് നിർമിക്കാൻ കോട്ടയം നഗരസഭയും അച്ചായൻസ് ഗോൾഡും തമ്മിൽ ധാരണയായി
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ ജി.പ്രവീൺ കുമാറിന്റെ ഇടപെടലിനെ തുടർന്നാണ് ഒരു വർഷത്തിലേറെയായി അടഞ്ഞു കിടന്നിരുന്ന തിരുനക്കര ബസ് സ്റ്റാൻഡ് വഴി കഴിഞ്ഞയാഴ്ച ബസ് സർവീസ് പുനരാരംഭിച്ചത്.

ബസ് സർവീസ് പുനരാരംഭിച്ചുവെങ്കിലും വെയിറ്റിംഗ് ഷെഡോ കടകളോ ഇല്ലാത്തതിനാൽ യാത്രക്കാർ വെയിലും മഴയുമേറ്റ് ബസ് സ്റ്റാൻഡിൽ നിൽക്കുകയായിരുന്നു. സ്കൂൾ കുട്ടികൾ അടക്കമുള്ളവർ പെരുമഴ നനഞ്ഞാണ് ഇവിടെ നിന്നിരുന്നത്.

തിരുനക്കര ബസ് സ്റ്റാൻഡിൽ യാത്രക്കാർക്കു ബസ് കാത്തിരിപ്പു കേന്ദ്രം നിർമിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് വ്യാപക പ്രതിഷേധമാണ് കോട്ടയം നഗരത്തിൽ ഉണ്ടായിരുന്നത്.
സ്റ്റാൻഡിനുള്ളിൽ ആവശ്യമായ ട്രാഫിക്ക് ഡിവൈഡറുകളും അച്ചായൻസ് ഗോൾഡ് നിർമ്മിച്ചു നൽകുമെന്ന് ടോണി വർക്കിച്ചൻ പറഞ്ഞു.  
തിരുനക്കരയിൽ വെയ്റ്റിംഗ് ഷെഡ് ഇല്ലാതിരുന്നത് മൂലം സ്കൂൾ കുട്ടികൾ അടക്കമുള്ള യാത്രക്കാർ കുടയും ചൂടിയാണ് തിരുനക്കര ബസ്റ്റാൻഡിൽ മഴയത്ത് ബസ് കാത്തു നിന്നിരുന്നത്. ഈ ദുരവസ്ഥയ്ക്കാണ് ഇതോടെ പരിഹാരമായത്' .
أحدث أقدم