തീർത്ഥാടക ബസിന് നേരെ ഭീകരാക്രമണം; പത്തുപേർ കൊല്ലപ്പെട്ടു, ബസ് കൊക്കയിൽ വീണു


ന്യൂഡൽഹി: ജമ്മുകശ്മീരിൽ ഭീകരാക്രമണത്തിൽ പത്ത് തീർത്ഥാടകർ കൊല്ലപ്പെട്ടു.33 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. റിയാസി ജില്ലയിൽ ഞായറാഴ്‌ച്ച വൈകിട്ട് ആറോടെയാണ് ഭീകരർ ബസിന് നേരെ വെടിയുതിർത്തത്. ശിവ് ഖോരി ക്ഷേത്രത്തിൽ നിന്ന് കത്രയിലേക്ക് തീർത്ഥാടകരുമായി പോകുകയായിരുന്നു ബസിന്‌ നേരെയായിരുന്നു ഭീകരാക്രമണം.

നിയന്ത്രണം തെറ്റിയ വാഹനം കൊക്കയിലേക്ക് വീണുവെന്ന് എസ്എസ്പി മോഹിത ശർമ്മ പറഞ്ഞു. പരിക്കേറ്റവർ റിയാസി, ത്രേയാത്ത്, ജമ്മു എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കൊല്ലപ്പെട്ടവർ സ്വദേശികളല്ലെന്നും അവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.

അക്രമികളെ കണ്ടെത്താൻ പൊലീസിന്റെയും സൈനികരുടെയും നേൃത്വത്തിൽ സംയുക്ത പരിശോധന ആരംഭിച്ചു.
أحدث أقدم