കുന്നംകുളം നഗരസഭയില്‍ ചെയര്‍പേഴ്സണെയും കൗണ്‍സിലര്‍മാരെയും പൂട്ടിയിട്ടു……


കുന്നംകുളം നഗരസഭാ ചെയര്‍പേഴ്‌സണെയും കൗണ്‍സിലര്‍മാരെയും പൂട്ടിയിട്ട് പ്രതിഷേധം. സി വി ശ്രീരാമന്‍ ട്രസ്റ്റിന് ഭൂമി കൈമാറുന്നതിനെ ചൊല്ലിയാണ് തര്‍ക്കം. കൗണ്‍സില്‍ യോഗം നടക്കുന്നതിനിടെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മുറി പൂട്ടിയിടുകയായിരുന്നു.കോണ്‍ഗ്രസ്, ആര്‍എംപി, ബിജെപി കൗണ്‍സിലര്‍മാര്‍ ചേര്‍ന്നാണ് ചെയര്‍പേഴ്‌സണെയും കൗണ്‍സിലര്‍മാരെയും പൂട്ടിയിട്ടത്. പിന്നീട് ചെയര്‍പേഴ്‌സനെ മോചിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ യുഡിഎഫ് രാപ്പകല്‍ സമരം ആരംഭിച്ചു.


أحدث أقدم