തനിക്കെതിരെ രാഷ്ട്രീയ നീക്കം നടന്നാല്‍ ആ പേര് വിളിച്ചു പറയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍….


ബാര്‍ കോഴ വിവാദത്തില്‍ തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ കോട്ടയത്തുള്ള അനിമോന്റെ ബന്ധുവെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇയാള്‍ കോട്ടയത്ത് നിന്നുള്ള സിപിഐഎമ്മിന്റെ സ്റ്റേറ്റ് കമ്മിറ്റി അംഗമാണെന്നും തനിക്കെതിരെ രാഷ്ട്രീയ നീക്കം നടന്നാല്‍ ആ പേര് താന്‍ വിളിച്ചു പറയുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
അനിമോന്റെ സഹോദരിയെ വിവാഹം കഴിച്ചത് ആരാണെന്ന് അന്വേഷിച്ചാല്‍ മനസ്സിലാകും. മകനെ കൂടി വലിച്ചിഴയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആവശ്യമില്ലാതെ ചെളി വാരി എറിയുകയാണ് സിപിഐഎം. അനിമോനുമായി ആര്‍ക്കാണ് ബന്ധമുള്ളതെന്ന് സിപിഐഎം പറയണം. തന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്ക് ഇതൊന്നും അറിയില്ല. ബാര്‍കോഴയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന കറുത്ത കൈകള്‍ ആരുടേതാണെന്ന് പുറത്തുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
أحدث أقدم