ഡൽഹിയിൽ എല്ലായിടത്തും പിന്നിൽ, പഞ്ചാബിൽ മൂന്നിടത്ത് മാത്രം ലീഡ്; ആംആദ്മിയെ തൂത്തുവാരി ബിജെപി






ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരേ തുറന്ന യുദ്ധവുമായി തെരഞ്ഞെടുപ്പിനിറങ്ങിയ എഎപിക്ക് രാജ്യതലസ്ഥാനത്തടക്കം കാലിടറി. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച 22 സീറ്റുകളിൽ 19 ഇടത്തും എഎപി പിന്നിലായി. പഞ്ചാബിലെ 3 സീറ്റുകളിൽ മാത്രമാണ് എഎപി മുന്നിട്ടു നിൽക്കുന്നത്. ജയിലിൽ നിന്നും ഇടക്കാല ജാമ്യമെടുത്ത് എത്തി കെജ്‌രിവാളിന് യാതൊരു സ്വാധീനവും ഉണ്ടാക്കാനായില്ലെന്നതിന്‍റെ തെളിവാണ് തെരഞ്ഞെടുപ്പു ഫലം.

ഡൽഹി, ഗുജറാത്ത്, ഗോവ, ഹരിയാന, ചണ്ഡീഗഢ് എന്നിവിടങ്ങളിൽ ഇന്ത്യ സഖ്യത്തിനൊപ്പവും പഞ്ചാബിലും അസമിലും ഒറ്റയ്ക്കുമായിരുന്നു എഎപി മത്സരത്തിനിറങ്ങിയത്. പഞ്ചാബിൽ ആനന്ദ്പുർ സാഹിബ്, ഹോശിയാപുർ, സംഗ്‌രുർ എന്നിവിടങ്ങളിൽ എഎപി മുന്നേറുന്നുണ്ടെങ്കിലും നേരിയ ഭൂരിപക്ഷം മാത്രമാണുള്ളത്. മദ്യനയ അഴിമതി കേസും സ്വീതി മലിവാളിനെ ആക്രമിച്ച കേസും വലിയ ചർച്ചയായ ഡൽഹിയിൽ മത്സരിച്ച 4 സീറ്റിലും എഎപി പിന്നിലാണ്. ബിജെപിയാണ് മുഴുവൻ സീറ്റുകളിലും മുന്നിട്ടു നിൽക്കുന്നത്
أحدث أقدم