ന്യൂഡൽഹി: ക്ഷണമുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നാം മോദി സർക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തില്ല. പിബി യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ഡൽഹിയിലുണ്ടായിരുന്നു. അദ്ദേഹം താമസിച്ചിരുന്ന കേരള ഹൗസിലേക്കാണ് സത്യപ്രതിജ്ഞയ്ക്കുള്ള ക്ഷണമെത്തിയത്.
പിബി യോഗത്തിനുശേഷം ഇന്നു രാത്രി മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങും. അതേസമയം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.