വാഷിംഗ്ടണ്‍: ബോയിംഗ് സ്റ്റാര്‍ലൈനര്‍ പേടകം വിജയകരമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. ന്യൂ യോർക്ക് സമയം ഉച്ചക്ക് 1:34നാണ് സ്റ്റാർലൈനർ ബഹിരാകാശ നിലയത്തിലെത്തിയത്. അൽപസമയത്തിനുള്ളിൽ നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു. ഏകദേശം 27 മണിക്കൂർ യാത്ര ചെയ്താണ് പേടകം നിലയത്തിൽ എത്തിയത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര തുടരുന്നതിനിടെ ബോയിംഗ് സ്റ്റാർലൈനർ പേടകത്തിൽ വീണ്ടും ഹീലിയം ചോർച്ച ഉണ്ടായിരുന്നു. ഹീലിയം ചോർച്ച മൂലം മുന്‍പ് രണ്ട് തവണ പേടകത്തിന്റെ വിക്ഷേപണം മാറ്റിവച്ചിരുന്നു.