ഇടുക്കി ഇരട്ടയാർ ഉപ്പുകണ്ടത്ത് ആൾക്കൂട്ടത്തിനിടേക്ക് നിയന്ത്രണം വിട്ട വാഹനം പാഞ്ഞ് കയറിയുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം.രണ്ട് പേർക്ക് പരുക്കേറ്റു. ഉപ്പുകണ്ടം നെല്ലംപുഴ സ്കറിയ (70) യാണ് മരിച്ചത്. ആംബുലൻസ് ഡ്രൈവർ തറപ്പേൽ നിതിനും മറ്റൊരാൾക്കുമാണ് പരുക്കേറ്റത്. വൈകിട്ട് 3 മണിയോടെയാണ് സംഭവമുണ്ടായത്. ഉപ്പുകണ്ടത്ത് സംസ്കാര ചടങ്ങിന് എത്തിയവർക്കിടയിലേക്ക് ബൊലീറോ ജീപ്പ് പാഞ്ഞു കയറുകയായിരുന്നു. സ്കറിയയുടെ ദേഹത്ത് കൂടി വാഹനം കയറിയിറങ്ങി. പരിക്കേറ്റവർ കട്ടപ്പനിലെ സ്വകാര്യ ആശുപത്രിയിലാണ്
ആൾക്കൂട്ടത്തിനിടേക്ക് വാഹനം പാഞ്ഞുകയറി..ഒരാൾക്ക് ദാരുണാന്ത്യം…
Jowan Madhumala
0
Tags
Top Stories