ഇടുക്കിയിൽ ആനയുടെ ചവിട്ടേറ്റ് പാപ്പാൻ മരിച്ചു


ഇടുക്കി അടിമാലിയ്ക്ക് സമീപം കല്ലാറിലെ ആന സഫാരി കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാൻ മരിച്ചു. കാസർകോട് നീലേശ്വരം സ്വദേശി ബാലകൃഷ്ണൻ (62) ആണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് ആറുമണിയോടെ ആയിരുന്നു സംഭവം.

 പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ബാലകൃഷ്ണന്റെ മൃതദേഹം നാളെ പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.
أحدث أقدم