വൈകാതെ പെട്രോൾ വിലയിൽ വലിയ മാറ്റം ഉണ്ടായേക്കും ; കാരണം ഇതാണ്


കൊച്ചി: പെട്രോളിയം ഉത്പന്നങ്ങളെ ചരക്ക് സേവന നികുതിയില്‍ (ജി.എസ്.ടി) ഉള്‍പ്പെടുത്താൻ കേന്ദ്ര സർക്കാരില്‍ സമ്മർദ്ദമേറുന്നതായി റിപ്പോർട്ട്. രാജ്യത്തെ വിലക്കയറ്റം നിയന്ത്രിക്കാൻ പെട്രോള്‍, ഡീസല്‍ തുടങ്ങിയ വിവിധ ഉത്പന്നങ്ങള്‍ക്ക് ജി.എസ്.ടി ഏർപ്പെടുത്തണമെന്നാണ് വ്യവസായ, വാണിജ്യ സമൂഹം ആവശ്യപ്പെടുന്നത്.

അതേസമയം ജൂണ്‍ 22ന് ന‌ടക്കുന്ന ജി.എസ്.ടി കൗണ്‍സിലിന്റെ അൻപത്തിമൂന്നാമത്തെ യോഗത്തില്‍ വിഷയം അവതരിപ്പിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകളിൽ നിന്നും ലഭിക്കുന്ന സൂചന. പൊതു തിരഞ്ഞെടുപ്പ് ആയതിനാല്‍ എട്ടു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ജി. എസ്.ടി കൗണ്‍സില്‍ യോഗം നടക്കുന്നത്. പുതിയ സർക്കാർ അധികാരമേറ്റെടുത്തതിന് ശേഷമുള്ള ആദ്യ യോഗമാണിത്.

പെട്രോളിയം ഉത്പന്നങ്ങള്‍, മദ്യം, റിയല്‍ എസ്റ്റേറ്റ്, വൈദ്യുതി തുടങ്ങിയ മേഖലകളെ കൂടി ചരക്ക് സേവന നികുതിയുടെ പരിധിയില്‍ കൊണ്ടുവരുന്നതിന് ധനമന്ത്രി നിർമ്മല സീതാരാമൻ മുൻകൈയെടുക്കുമെന്നാണ് വിലയിരുത്തൽ. ഓണ്‍ലൈൻ ഗെയിമിംഗ് കമ്ബനികള്‍ക്ക് 28 ശതമാനം ജി.എസ്.ടി ഏർപ്പെടുത്തിയ നടപടിയും യോഗത്തില്‍ പുന:പരിശോധിച്ചേക്കും. ഓണ്‍ലൈൻ ഗെയിംമിംഗ്, കാസിനോകള്‍, കുതിരപ്പന്തയം എന്നിവയ്ക്ക് കൗണ്‍സില്‍ കഴിഞ്ഞ വർഷം ജൂലായില്‍ നടന്ന യോഗത്തിൽ 28 ശതമാനം നികുതി ചുമത്തിയിരുന്നു.

أحدث أقدم