''സുരേഷ് ഗോപിയുടെ സിനിമ പോലും ജനം വെറുത്ത് തുടങ്ങി, എക്സിറ്റ് പോൾ സിപിഎമ്മിനെതിരായ അജണ്ടയുടെ ഭാഗം'', ഇ.പി. ജയരാജൻ





തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഫ് മികച്ച നേട്ടം ഉണ്ടാക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. കേരളത്തിൽ ബിജെപി ഒരു സീറ്റും നേടില്ലെന്നും എക്സിറ്റ് പോൾ സിപിഎമ്മിനെതിരായ അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം പ്രതികരിച്ചു. സുരേഷ് ഗോപിക്ക് നല്ലത് സിനിമ അഭിനയം തന്നെയാണെന്നും അദ്ദേഹം ജയിക്കില്ലെന്നും ഇപി കൂട്ടിച്ചേർത്തു.
സുരേഷ് ഗോപി ജനങ്ങളില്‍ നിന്ന് കൂടുതല്‍ കൂടുതല്‍ അകലുകയാണ്. ആദ്യം സ്ഥാനാര്‍ഥിയായപ്പോള്‍ ഒരു സിനിമാ നടന്‍ എന്നനിലയില്‍ ജനം പരിഗണിച്ചിരുന്നു. എന്നാല്‍ സജീവമായി ബിജെപിക്കാരനായതോടെ അദ്ദേഹം കേരളീയ സമൂഹത്തില്‍ ഒറ്റപ്പെടുന്ന അവസ്ഥയാണ് ഉണ്ടായത്. അദ്ദേഹത്തിന്‍റെ സിനിമയെ തന്നെ ജനം വെറുക്കാന്‍ തുടങ്ങിയിരിക്കുന്നവെന്നും ഇപി പറഞ്ഞു.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സിപിഎമ്മിന് എതിരായ അജണ്ടയാണ്. ഇടതുപക്ഷ വിരുദ്ധ മനോഭാവം എത്രമാത്രം ശക്തിപ്പെടുത്താന്‍ കഴിയുമെന്നതിന്‍റെ തെളിവാണ് ഇതെന്നും ജയരാജന്‍ പറഞ്ഞു. ഇടതുപക്ഷത്തിന് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം സംബന്ധിച്ച് പ്രവചനം നടത്താനാവില്ല. എല്‍ഡിഎഫിന് നല്ല മുന്നേറ്റം ഉണ്ടാക്കാനാവുമെന്നും ഇപി പറഞ്ഞു
أحدث أقدم