പാമ്പാടിയിൽ ചരിത്രമായി മാറി പ്ളാവ് ഗ്രാമം പദ്ധതി.


പാമ്പാടി : പാമ്പാടി ബ്ളോക്ക് പഞ്ചായത്തും പാമ്പാടി സർവ്വീസ് സഹകരണബാങ്കും സംയുക്തമായി നടത്തിയ പാമ്പാടി പ്ളാവ് ഗ്രാമം എന്ന കാഴ്ചപ്പാട് ജനങ്ങൾ ഏറ്റെടുത്തു.....കർഷക കൂട്ടായ്മകൾ ഗ്രന്ഥശാലകൾ ദേവാലയങ്ങൾ സ്കൂളുകൾ കുടുബശ്രീയൂണിറ്റുകൾ വ്യാപാരസ്ഥാപനങ്ങൾ പാമ്പാടി താലുക്ക്ആശുപത്രി തുടങ്ങി നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളും ഈ കാർഷിക വികസന പദ്ധതി ഏറ്റെടുത്തു ജൂൺ 5,6,7, തീയതികളിലായി 4500 പ്ളാവിൻ തൈകളാണ്  വിതരണം ചെയ്യുന്നത്.വിയറ്റ്നാം ഏർളി സൂപ്പർ 350 രൂപ വിലവരുന്ന തൈകൾ 37 രൂപമാത്രം ഗുണഭോക്തൃ വിഹിതം വാങ്ങിയാണ് വിതരണം ചെയ്യുന്നത് ഒരു വർഷത്തിനുള്ളിൽ ഫലം ലഭിക്കും 6 അടി ഉയരത്തിൽ താഴെ വിള ലഭിക്കും എന്നീ പ്രത്യേകതകൾ ഉണ്ട് 45 cm താഴ്ചയുള്ള കുഴിയിൽ 10 കിലോ ചാണകം ഇട്ട് കപ്പയ്ക്ക് മൂടുന്നതുപോലെ കൂനകൂട്ടി ബഡ് ചെയ്ത ഭാഗം മുകളിൽ നിൽക്കുന്ന നിലയിൽ വേണം തൈ വെയ്ക്കാൻ ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമായിരിക്കണം തൈ നട്ട സ്ഥലത്ത് വെള്ളം കെട്ടി നിൽക്കരുത് പരിപാലനത്തെകുറിച്ചുള്ള ബ്രോഷറും തൈയ്ക്ക് ഒപ്പം വിതരണം ചെയ്തു. 
ക്യാൻസറിനെ പ്രതിരോധിക്കുന്നതിൽ ചക്കയുടെ പ്രാധാന്യം അമേരിക്ക ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങൾ തിരിച്ചറിഞ്ഞ് ചക്കകയറ്റുമതി കേരളത്തിൽനിന്നുൾപ്പെടെ വർദ്ധിച്ചിട്ടുണ്ട്.
أحدث أقدم