തിരുവല്ല നഗരസഭ രണ്ടാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു.


തിരുവല്ല: തിരുവല്ല നഗരസഭ രണ്ടാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴികളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പത്ത് കിലോമീറ്റർ ചുറ്റളവ് പ്രദേശത്ത് താറാവ്, കോഴി, കാട, മറ്റ് വളർത്ത് പക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ ഉപയോഗവും വിപണനവും ജൂലൈ അഞ്ച് വരെ നിരോധിച്ച് കളക്ടർ ഉത്തരവിട്ടു

തിരുവല്ല നഗരസഭ രണ്ടാം വാർഡിലെ ചുമത്ര സ്വദേശി അമൽ കുമാറിൻ്റെ ഉടമസ്ഥതയിലുള്ള കോഴികളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്ത് നിന്നും ഒരു കിലോമീറ്റർ ചുറ്റളവ് പക്ഷിപ്പനി ബാധിത മേഖലയും ഒരു കിലോമീറ്റർ മുതൽ പത്ത് കിലോമീറ്റർ ചുറ്റളവ് പ്രദേശം സർവൈലൻസ് മേഖലയുമാണ്.
തിരുവല്ല നഗരസഭ, കുന്നന്താനം, കവിയൂർ, പെരിങ്ങര, പുളിക്കീഴ്, കല്ലൂപ്പാറ ,പുറമറ്റം, ഇരവിപേരൂർ, നെടുമ്പുറം കടപ്ര , കുറ്റൂർ, എന്നീ പ്രദേശങ്ങൾ സർവൈലൻസ് മേഖലയിൽ ഉൾപ്പെടും.
 
أحدث أقدم