വാട്‌സ്ആപ്പ് കോളുകളിലെ ഓഡിയോ ക്വാളിറ്റി മികച്ചതാക്കാൻ ‘മെറ്റ ലോ ബിറ്റ്‌‌റേറ്റ് കോഡെക്



ഈ സാങ്കേതികവിദ്യക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്നാണ് മെറ്റയുടെ അവകാശവാദം.
മുമ്പ് ഉപയോഗിച്ചിരുന്ന ഓപ്പസ് ഓഡിയോ ഫോര്‍മാറ്റിനേക്കാള്‍ രണ്ടിരട്ടി വ്യക്തതയുള്ള ശബ്‌ദം ‘മെറ്റ ലോ ബിറ്റ്‌‌റേറ്റ് കോഡെക്’ നല്‍കും എന്നാണ് മെറ്റ ഉന്നയിക്കുന്ന അവകാശവാദം. ഇന്‍സ്റ്റഗ്രാമിലും മെസഞ്ചറിലും കോളുകള്‍ക്ക് വേണ്ടി ഓപ്പസാണ് ഉപയോഗിച്ചിരുന്നത്.

എന്നാല്‍ ഈ രണ്ട് സാമൂഹ്യമാധ്യമങ്ങളിലും മെറ്റ നേരത്തെ മെറ്റ ലോ ബിറ്റ്‌‌റേറ്റ് കോഡെക് കൊണ്ടുവരുന്നു. നിലവിൽ വാട്‌സ്ആപ്പിലും ഈ ശബ്‌ദ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ. പുതിയ ഓഡിയോ കോളിംഗ് ക്വാളിറ്റി ഉപഭോക്താക്കളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്ന് മെറ്റ അവകാശപ്പെടുന്നു. തെളിവ് ആയി കുറച്ച് ചെറിയ ഓഡിയോ ക്ലിപ്പുകള്‍ മെറ്റ പുറത്തുവിട്ടിട്ടുമുണ്ട്.

ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളില്‍ വാട്‌സ്‌ആപ്പില്‍ പുത്തന്‍ ഫീച്ചറുകള്‍ മെറ്റ ഈയടുത്ത് അവതരിപ്പിച്ചിരുന്നു. മെറ്റയുടെ വെരിഫൈഡ് ബാഡ്‌ജുകള്‍ വാട്‌സ്‌ആപ്പ് ബിസിനസിലേക്കും വരുന്നതാണ് പുതിയ കാര്യം.

أحدث أقدم