കെ എസ് ആർ ടി സി ബസ് സ്റ്റേഷന് സമീപത്തെ ടാക്സി സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളാണ് ആക്രമിക്കപ്പെട്ടത്.
വെള്ളിയാഴ്ച അർദ്ധരാത്രി ഒരു മണിയോടെയാണ് ആക്രമണം ഉണ്ടായത്.
തെക്കനാര്യാട് അവലൂക്കുന്ന് കണ്ടത്തിൽ വീട്ടിൽ അനീഷിന്റെ ഇന്നോവയും തെക്കനാര്യാട് മൂപ്പശ്ശേരി വീട്ടിൽ സജിമോന്റെ എർട്ടിഗ കാറുമാണ് ആക്രമിക്കപ്പെട്ടത്.
ഇന്നോവയുടെ പിന്നിലെയും മുൻവശത്തെയും സൈഡിലെയും ചില്ലുകൾ തകർത്തു.
എർട്ടിഗയുടെ പിൻഭാഗം കല്ലിന് കുത്തിപ്പൊട്ടിച്ച നിലയിലാണ്.
രണ്ട് വാഹനങ്ങൾക്കുമായി ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.
ഇതുസംബന്ധിച്ച് വാഹന ഉടമകൾ ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.