യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ

കോട്ടയം : സംശയത്തിൻ്റെ പേരിൽ വിടവാങ്ങൽ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതി ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി അജീഷ്.എസ് (42) എന്നയാളെയാണ് മണർകാട് പോലീസ് കസ്റ്റഡിയിൽ വാങ്ങി.

കുമരകം ചെങ്ങളം സ്വദേശിയായ രഞ്ജിത്തിനെയാണ് ഇയാൾ വെട്ടികൊലപ്പെടുത്തിയത്. 


കഴിഞ്ഞ ശനിയാഴ്ച രാത്രി 7 .45 ന് വടവാതൂരിലായിരുന്നു കേസിനാസ്പദമായ സംഭവം. ശാന്തിഗ്രാമിലെ ഭാര്യവീട്ടിലേക്ക് പോകാനായി ബസ് ഇറങ്ങി നടക്കുന്നതിനിടെ രഞ്ജിത്തിനെ റോഡിൽ കാത്തുനിൽക്കുകയായിരുന്ന അജീഷ് ആക്രമിക്കുകയായിരുന്നു. ഇത് കണ്ട് തടസ്സം പിടിക്കാനെത്തിയ രഞ്ജിത്തിന്റെ സുഹൃത്തായ റിജോയെയും ഇയാൾ ആക്രമിച്ചു. തുടർന്ന് ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. മണർകാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ഇയാളെ പിടികൂടുന്നതിനുവേണ്ടി പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും, ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് അജീഷ് കോടതിയിൽ കീഴടങ്ങുന്നത്. 

മണർകാട് പോലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്തു വരികയാണ്.
أحدث أقدم