പാലായിൽ ജോസ് കെ.മാണിയ്ക്കെതിരെ പോസ്റ്റർ. തിരഞ്ഞെടുപ്പ് രാഷ്ടീയത്തെ ഭയക്കുന്ന ജോസ് കെ.മാണി പാലായ്ക്ക് അപമാനമാണെന്നാണ് ഫ്ലക്സ് ബോർഡ്. പാലാ പൗരാവലിയുടെ പേരിലാണ് ഫ്ലക്സ്.
നഗരസഭാ കൗൺസിലർ ബിനു പുളിക്കക്കണ്ടത്തിന് അഭിവാദ്യം അർപ്പിച്ചും നഗരത്തിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.
കൊട്ടാരമറ്റം, ജനറൽ ആശുപത്രി ജംക്‌ഷൻ എന്നിവിടങ്ങളിൽ ഉൾപ്പെടെ ടൗണിന്റെ വിവിധ ഭാഗങ്ങളിൽ ഫ്ലക്സ് ബോർഡുകൾ വച്ചിട്ടുണ്ട്.