തെക്കിൻ്റെ പാദുവ എന്നറിയപ്പെടുന്ന പ്രമുഖ തീർത്ഥാടന കേന്ദ്രമായ വെച്ചൂർ അച്ചിനകം സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ വിശുദ്ധ അന്തോനീസിൻ്റെ ഊട്ടുതിരുനാൾ നാളെ


'തെക്കിൻ്റെ പാദുവ എന്നറിയപ്പെടുന്ന പ്രമുഖ തീർത്ഥാടന കേന്ദ്രമായ വെച്ചൂർ അച്ചിനകം സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ വിശുദ്ധ അന്തോനീസിൻ്റെ ഊട്ടുതിരുനാൾ നാളെ ആചരിക്കും. കോട്ടയം ജില്ലയിലും സമീപപ്രദേശങ്ങളിലുമുള്ള ആയിരക്കണക്കിന് തീർത്ഥാടകർ ഊട്ടു നേർച്ചയിൽ പങ്കെടുക്കും. രാവിലെ 6-ന് ദിവ്യബലിയെ തുടർന്ന് നേർച്ച പായസം വെഞ്ചരിക്കും. 10-ന് ജപമാലയ്ക്കു ശേഷം നേർച്ചസദ്യ ആശീർവാദം. ആഘോഷമായ തിരുനാൾ പാട്ടു കുർബാനയ്ക്ക് ഫാ. അരുൺ കൊച്ചേക്കാടൻ സി.എം.ഐ. മുഖ്യകാർമികനാകും. ഡീക്കൻ സിറിൾ കുന്നേക്കാടൻ വചനസന്ദേശം നൽകും. വൈകിട്ട് 5.30 നുള്ള ദിവ്യബലിയോടെ തിരുനാളിന് സമാപനമാകും.
തിരുനാളിനോടനുബന്ധിച്ചുള്ള ദീപക്കാഴ്ചയിലും തിരു ശേഷിപ്പ് പ്രദക്ഷിണത്തിലും നൂറുകണക്കിന് തീർത്ഥാടകർ പങ്കാളികളായി
أحدث أقدم