കേരള കോൺഗ്രസിന് സംസ്ഥാന പാർട്ടി അംഗീകാരം


തിരുവനന്തപുരം: കേരള കോൺഗ്രസിന് സംസ്ഥാന പാർട്ടിയെന്ന അംഗീകാരം ലഭിക്കുകയാണെന്ന് പി.ജെ. ജോസഫ്. ഫ്രാൻസിസ് ജോർജ് മത്സരിച്ചപ്പോൾ ചിഹ്നമായ ഓട്ടോറിക്ഷ തന്നെ സ്വീകരിക്കാനാണ് തീരുമാനം. യു.ഡി.എഫിന് കേരളത്തിൽ വന് വിജയമാണ് ലഭിച്ചത്.

ക്രൈസ്തവ വോട്ടുകൾ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന് ആശങ്കയില്ലെന്ന് ജോസഫ് പറഞ്ഞു. ബി.ജെ.പിക്ക് വോട്ട് വർധിച്ചത് പ്രത്യേകം പഠിക്കേണ്ട ഒന്നാണ്. അത്, വിലയിരുത്താൻ പാർട്ടി പ്രത്യേകമായി കെ.സി. ജോസഫിൻ്റെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്ന് പി.ജെ. ജോസഫ് പറഞ്ഞു.
أحدث أقدم