വണ്ടി നമ്പരിലെ വാശി വിടാതെ കോട്ടയത്തിന്റെ ടോണിച്ചായൻ ! വാശിയേറിയ ലേലത്തിനു ഒടുവിൽ വീണ്ടും റെക്കോർഡ് തുകയ്ക്ക് നമ്പർ വിളിച്ചെടുത്തു



 കോട്ടയം : വണ്ടി നമ്പരിലെ വാശി വിടാതെ കോട്ടയത്തിന്റെ ടോണിച്ചായൻ. സ്വന്തം വാഹനത്തിന് നമ്പറിന്റെ കാര്യത്തിൽ പിടിവാശി പിടിച്ച ടോണിച്ചായൻ വീണ്ടും റെക്കോർഡ് വിലക്കാണ് ഇഷ്ട്ട നമ്പർ വിളിച്ചെടുത്തത്. 1.72 കോടി രൂപ വിലവരുന്ന  BMW X7 സീരീസ് കാറിൻറെ  നമ്പറാണ് വാശിയേറിയ ലേലത്തിനു ഒടുവിൽ ടോണിച്ചായൻ വിളിച്ചെടുത്തത്. KL05BB 7777 - എന്ന നമ്പരാണ് 5.30 ലക്ഷത്തിന് അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ സ്വന്തമാക്കിയത്. കോട്ടയം ആർടി ഓഫീസിൽ നടന്ന ലേലത്തിൽ കോട്ടയം മീനാക്ഷി ലോട്ടറിയിലെ  മുരുകേശിനെ മറികടന്നാണ് ടോണി വർക്കിച്ചൻ വണ്ടി നമ്പർ സ്വന്തമാക്കിയത്. നേരത്തെ ഇദ്ദേഹത്തിൻ്റെ സ്വന്തം കിയ കാർണിവലിന് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന തുക നൽകി - 777 7 - എന്ന നമ്പർ സ്വന്തമാക്കിയത് വാർത്ത ആയിരുന്നു. അന്ന് 8.80 ലക്ഷത്തിനാണ് ടോണിച്ചായൻ വണ്ടി നമ്പർ സ്വന്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ബി എം ഡബ്യുവിനും റെക്കോർഡ് തുകയ്ക്ക് നമ്പർ സ്വന്തമാക്കിയത്.
أحدث أقدم