തിരുവനന്തപുരം കുളത്തൂർ മാർക്കറ്റിൽ നാടൻ ബോംബുകൾ കണ്ടെത്തി. പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച അഞ്ച് നാടൻ ബോംബുകളാണ് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് കച്ചവടക്കാർ ബോംബുകൾ മാർക്കറ്റിനുള്ളിൽ കണ്ടെത്തിയത്.തുടർന്ന് കഴക്കൂട്ടം പൊലീസിൽ അറിയിക്കുകയായിരുന്നു.
കഴക്കൂട്ടം പൊലീസും ബോംബ് ഡിറ്റൻഷൻ സ്ക്വാഡും ചേർന്ന് ഇവ നിർവീര്യമാക്കാനായി കഴക്കൂട്ടം സ്റ്റേഷനിലേക്ക് മാറ്റി. സിസിടിവികള്‍ പരിശോധിച്ച് ആരാണ് ഇവ സൂക്ഷിച്ചിരുന്നതെന്ന് കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്.നിരവധി രാഷ്ട്രീയ അക്രമങ്ങൾ ഉണ്ടായിട്ടുള്ള സ്ഥലമാണ് കുളത്തൂർ ജംഗ്ഷൻ.