പ്രമുഖ മാധ്യമപ്രവർത്തകൻ ബിആർ‌പി ഭാസ്കർ അന്തരിച്ചു.




തിരുവനന്തപുരം : പ്രമുഖ മാധ്യമപ്രവർത്തകൻ ബിആർ‌പി ഭാസ്കർ (92) അന്തരിച്ചു.

മുതിർന്ന മാധ്യമപ്രവർത്തകനും, മനുഷ്യാവകാശ സാമൂഹ്യ പ്രവർത്തകനുമായ ബി.ആർ.പി. ഭാസ്കർ എന്ന ബാബു രാജേന്ദ്ര പ്രസാദ് ഭാസ്കർ അന്തരിച്ചു.

തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം.

ഏഴു പതിറ്റാണ്ടിലേറെക്കാലം മാധ്യമ പ്രവർത്തന മേഖലയിൽ സജീവമായിരുന്നു.

ചെന്നൈയിൽ ദ ഹിന്ദുവിന്റെ സഹപത്രാധിപർ, ന്യൂഡൽഹിയിൽ ദ സ്റ്റേറ്റ്മാനിൽ ഉപപത്രാധിപർ, പാട്രിയറ്റിന്റെ സഹപത്രാധിപർ,1965 മുതൽ 1983 വരെ യു എൻ ഐ യിലും പ്രവർത്തിച്ചു.

1984 മുതൽ 91 വരെ ബാംഗ്ലൂരിൽ ഡെക്കാൻ ഹെറാൾഡിൽ അസോസിയേറ്റ് പത്രാധിപർ, 1996 മുതൽ 1997 വരെ ഹൈദരാബാദിൽ ആൻഡ്രാപ്രദേശ് ടൈംസിന്റെ ഡയറക്ടറും കൺസൽറ്റന്റും എന്നീ നിലകളിൽ പ്രവർത്തിച്ചു. ഷാർജയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഗൾഫ് ടുഡെ പത്രത്തിൽ കോളമിസ്റ്റായും ബി.ആർ.പി. ഭാസ്കർ പ്രവർത്തിച്ചു.

നിരവധി മാധ്യമങ്ങളിൽ കോളമിസ്റ്റായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

സംസ്ഥാന സർക്കാരിന്റെ സ്വദേശാഭിമാനി-കേസരി മാധ്യമപുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

നിരവധി സാമൂഹിക വിഷയങ്ങളിലും അദ്ദേഹം ഇടപെട്ട് പ്രവർത്തിച്ചിരുന്നു.

പത്രപ്രവർത്തനരംഗത്തെ സമഗ്രസംഭാവനയ്ക്ക് കേരള സർക്കാരിന്റെ സ്വദേശാഭിമാനി-കേസരി മാധ്യമപുരസ്‌കാരം 2014 ൽ അദ്ദേഹത്തിന് സമ്മാനിച്ചു.

പരേതയായ രമയാണ് ഭാര്യ.

മകൾ മാധ്യമ പ്രവർത്തകയായിരുന്ന ബിന്ദു ഭാസ്കർ ബാലാജി. 2019 ൽ അന്തരിച്ചു.

മരുമകൻ: ഡോ.കെ.എസ് ബാലാജി.
أحدث أقدم