കൊച്ചിയില്‍ വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു




കൊച്ചി: വൈറ്റിലയില്‍ വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു. എളംകുളം സ്വദേശി ഡെന്നി റാഫേല്‍ (46), ഡെന്നിസണ്‍ ഡെന്നി (11) എന്നിവരാണ് മരിച്ചത്.

വൈറ്റില പൊന്നുരുന്നി റെയില്‍വേ മേല്‍പ്പാലത്തിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്‌കോര്‍പിയോ വാഹനത്തിന് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ചായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മനഃപൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.


أحدث أقدم