പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ.കേസിലെ 22-ാം പ്രതി അത്തിക്കോട് സ്വദേശി ഷെയ്ഖ് അഫ്‌സലിനെയാണ് അന്വേഷണ സംഘം പിടികൂടിയത്. എഎസ്പി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പൊള്ളാച്ചിയിൽ ഭാര്യ വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ പങ്കെടുത്തയാളാണ് അഫ്‌സൽ. കേസിൽ ഇതോടെ 22 പേർ അറസ്റ്റിലായി.
2021 നവംബർ15-നാണ് ഭാര്യയോടൊത്ത് ബൈക്കിൽ സഞ്ചരിക്കവേ സഞ്ജിത്തിനെ കാറിടിച്ച് വീഴ്‌ത്തിയ ശേഷം വെട്ടിക്കൊന്നത്. കിണാശ്ശേരി മമ്പ്രത്തു വച്ചായിരുന്നു കൊലപാതകരം. കേസിൽ 24 പേരാണ് പ്രതിസ്ഥാനത്ത് ഉള്ളത്. ഇവരിൽ രണ്ട് പേരെ പിടികൂടാൻ ഇതുവരെയും പൊലീസിനായിട്ടില്ല.