ഇന്ത്യാ മുന്നണി വിജയം ആഘോഷിച്ച് ഖത്തർ ഒ ഐ സി സി ഇൻകാസ് പ്രവർത്തകർ




ദോഹ: ലോകസഭ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം നടത്തി ഇന്ത്യാമുന്നണിയുടെയും വിജയം ഒ ഐ സി സി ഇൻകാസ് ഖത്തർ പ്രവർത്തകരും നേതാക്കളും ആഘോഷിച്ചു.

ഓൾഡ് ഐഡിയൽ സ്‌കൂളിലെ ഡയനാമിക് ഹാളിൽ ഒത്തുകൂടിയ പ്രവർത്തകർ കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചു. ഒ ഐ സി ഇൻ സികാസ് സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡൻറ് അൻവർസാദത്ത്, സംഘന ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ്, ട്രഷറർ ജോർജ്ജ് അഗസ്റ്റിൻ, ഗ്ലോബൽ കമ്മിറ്റിയംഗം ജോൺഗിൽബർട്ട്, ജനറൽ സെക്രട്ടറി മനോജ് കൂടൽ എന്നിവർ ചേർന്ന് കേക്ക് മുറിച്ച് പ്രവർത്തകർക്ക് ആശംസകൾ നേർന്നു.

ഫാസിസ്റ്റ് വർഗീയ ശക്തികളുടെ പിടിയിൽ നിന്നും ജനാധിപത്യത്തേയും ഇന്ത്യാ മഹാരാജ്യത്തേയും തിരിച്ചുപിടിക്കാനുള്ള യുദ്ധത്തിൽ യു ഡി എഫിനും ഇന്ത്യാ മുന്നണിക്കുമുണ്ടായ മുന്നേറ്റം ഏറെ പ്രതീക്ഷയ്ക്ക് വകനൽകുന്ന വിജയമാണെന്ന് ഗ്ലോബൽ കമ്മിറ്റിയംഗം ജോൺഗിൽബർട്ട് പറഞ്ഞു.

ഗ്ലോബൽ അംഗം നാസർ വടക്കേകാട്, മുജീബ്, ജൂട്ടസ്സ് പോൾ, നൗഷാദ് ടി കെ, ഷംസുദ്ദീൻ ഇസ്മയിൽ, ജോയ്പോൾ, സലീം ഇടശ്ശേരി, നൗഫൽ കട്ടുപ്പാറ, റൺജ്ജു, ഷാഹിദ്, ഷഹീൻ മജീദ്, ജസ്റ്റിൻ ജോൺ, പ്രശോഭ് നമ്പ്യാർ, മാഷിക്ക് മുസ്തഫ, ചെറിയ, മുസ്തഫ, മാഷിക്ക് മുസ്‌തഫ എന്നിവർ നേതൃത്വം നൽകി.
أحدث أقدم