മൈക്കിനോടു പോലും കയർക്കുന്ന മുഖ്യമന്ത്രിയുടെ സ്വാഭാവം ശരിയല്ല , നിലവിലെ ശൈലി തിരുത്തണം ; സിപിഎം കമ്മിറ്റിയിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം
തിരുവനന്തപുരം : മുഖ്യമന്ത്രി പിണാറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന കമ്മിറ്റി . രണ്ടു ദിവസമായി ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് അദ്ദേഹത്തിനെതിരെ വിമർശനം ഉയർന്നത്. മൈക്കിനോടു പോലും കയർക്കുന്ന മുഖ്യമന്ത്രിയുടെ സ്വഭാവം ശരിയല്ല. മുഖ്യമന്ത്രിയുടെ ഈ ശൈലി അദ്ദേഹം എന്തായാലും തിരുത്തണം . അദ്ദേഹത്തിന്റെ വിദേശയാത്ര ഒഴിവാക്കേണ്ടിയിരുന്നു. അനവസരത്തിലെ ഈ യാത്ര അനാവശ്യവിവാദത്തിന് ഇടയാക്കി എന്ന് യോഗത്തിൽ അംഗങ്ങൾ പറഞ്ഞു.
മുഖ്യമന്ത്രിയെ കൂടാതെ കേന്ദ്രകമ്മിറ്റി അംഗവും ഇടതുമുന്നണി കൺവീനറുമായ ഇ പി ജയരാജനെയും അംഗങ്ങൾ വിമർശിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളുടെ പെരുമാറ്റ രീതിയാണ് ജനങ്ങളെ പാർട്ടിയിൽ നിന്നും അകറ്റിയത്. . മുഖ്യമന്ത്രിയും 19 അനുയായികളുമാണ് ഇപ്പോൾ സംസ്ഥാനം ഭരിക്കുന്നത്. കഴിഞ്ഞ പിണറായി സർക്കാരുമായി ഇപ്പോഴത്തെ സർക്കാരിനെ ഒരിക്കലും താരതമ്യം ചെയ്യാൻ സാധിക്കില്ല. അത്രയും മോശമാണ് ഇപ്പോഴത്തെ സർക്കാരിന്റെ ഭരണം. ദയനീയ പരാജയമാണ് സർക്കാർ കാഴ്ചവെക്കുന്നത്.
ഇതിനുപുറമേ ഇത്ര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് കേരളീയവും നവകേരള സദസും സംഘടിപ്പിക്കാൻ പാടില്ലായിരുന്നു. സപ്ലൈകോയിൽ ആവശ്യസാധനങ്ങൾ ഇല്ലാത്തതും സംഭവിക്കാൻ പാടിലാത്ത വീഴ്ചയായിരുന്നു എന്നും അംഗങ്ങൾ വിമർശിച്ചു.
സിപിഎം നേതൃയോഗങ്ങൾ ഇന്ന് അവസാനിക്കും.പാർട്ടിക്ക് എതിരെ ഉയർന്ന വിമർശനങ്ങൾക്ക് എംവി ഗോവിന്ദനും സർക്കാരിനെതിരെയുള്ള വിമർശനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയനും മറുപടി പറയും