വരാണസിയില്‍ മോദിയുടെ വാഹനത്തിന് നേരെ ചെരിപ്പേറ്.




ന്യൂഡൽഹി: വരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാറിനുനേരെ ചെരിപ്പേറ്. തെരഞ്ഞെടുപ്പ് ജയത്തിന് ശേഷം തന്റെ മണ്ഡലം സന്ദര്‍ശിക്കാനെത്തിയതായിരുന്നു മോദി. ബുധനാഴ്ചയാണ് സംഭവം. മോദിയുടെ വാഹനവ്യൂഹം കടന്നു പോകുന്നതിനിടയിലാണ് കാറിനു മുകളില്‍ ചെരിപ്പ് വന്നു വീണത്. സുരക്ഷാ ഉദ്യോഗസ്ഥന്‍ ചെരിപ്പെടുത്ത് മാറ്റുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
        ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജയിച്ചശേഷം മോദി ആദ്യമായാണ് മണ്ഡലത്തിലെത്തിയത്. റോഡരികില്‍ തിങ്ങിനില്‍ക്കുന്ന ജനക്കൂട്ടത്തിനിടയില്‍ നിന്നാണ് ചെരിപ്പ് കാറിന്റെ ബോണറ്റില്‍ വന്നു വീണത്. മോദിയുടെ ബുള്ളറ്റ് പ്രൂഫ് കാറിനു നേര്‍ക്ക് ചെരിപ്പ് വന്നു വീണത് സുരക്ഷാ വീഴ്ചയായി വിലയിരുത്തപ്പെടുന്നുണ്ട്. ചെരിപ്പ് എറിഞ്ഞയാള്‍ പിടിയിലായോ എന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
أحدث أقدم