ആലപ്പുഴ: ഉൾവശത്ത് സ്വിമ്മിംഗ് പൂൾ ഒരുക്കിയ സഞ്ജു ടെക്കിയുടെ ടാറ്റാ സഫാരി കാര്‍ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റുമെന്നും കേസ് കോടതിക്ക് കൈമാറുമെന്നും ആര്‍ടിഒ അറിയിച്ചു.കേസ് സംബന്ധിച്ച റിപ്പോർട്ടും മഹസ്സറും ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിക്ക് എൻഫോഴ്സ്മെന്‍റ് ആര്‍ടിഒ കൈമാറും. ഹൈക്കോടതി നിർദേശ പ്രകാരമാണ് നടപടിയെടുത്തിട്ടുള്ളത്.നിലവില്‍ ആര്‍ടിഒയുടെ കസ്റ്റഡിയിലാണ് കാർ.
കാറിനുള്ളിൽ സ്വിമ്മിംഗ് പൂളൊരുക്കി അതിൽ യാത്ര ചെയ്തതിന് യൂട്യൂബർക്കും സുഹൃത്തുക്കൾക്കും എതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണ് കേസ് കോടതിക്ക് കൈമാറുന്നത്. ഇതിന് മുന്നോടിയായാണ് കാര്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കുന്നത്.