നീറ്റ് ചോദ്യപേപ്പർ ചോർച്ച.. മുഖ്യസൂത്രധാരൻ അറസ്റ്റിൽ…


നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ മുഖ്യസൂത്രധാരൻ ഉത്തർ‌പ്രദേശിൽ അറസ്റ്റിൽ.മുഖ്യസൂത്രധാരനായ രവി അത്രിയെയാണ് ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് പിടികൂടിയത്. കേസിൽ ബിഹാർ പൊലീസ് അന്വേഷണ റിപ്പോർട്ട് കൈമാറി. പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യവിഭാഗമാണ് വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് നൽകിയത്.

അതേസമയം എൻടിഎയുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതല സമിതിയെ രൂപീകരിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എൻടിഎയുടെ പ്രവർത്തനം, പരീക്ഷാ നടത്തിപ്പിലെ പരിഷ്‌കരണം എന്നിവയിൽ ശിപാർശ നൽകും.രണ്ടുമാസത്തെ സമയമാണ് റിപ്പോർട്ട് സമർപ്പിക്കാൻ സമിതിക്ക് അനുവദിച്ചിരിക്കുന്നത്.


أحدث أقدم