പെട്രോൾ പമ്പ് തൊഴിലാളികളുടെ മക്കൾക്കു പഠനോഉപകരണങ്ങൾ വിതരണം ചെയ്തു.


കോട്ടയം : ഗർഭാശയ കാൻസറിനു എതിരെ പ്രവർത്തിക്കുന്ന ആലപ്പുഴ ആസ്ഥാനമായിട്ടുള്ള Care N Safe Foundation ന്റെയും നാഷണൽ ഫ്യൂവൽ ലേബർ യൂണിയൻ (NFuel -AITUC) പുതുപ്പള്ളി മണ്ഡലം കമ്മറ്റിയുടെയും നേതൃത്വത്തിൽ പെട്രോൾ പമ്പ്, ഗ്യാസ് ഏജൻസി തൊഴിലാളികളുടെ മക്കൾക്ക്‌ ബാഗും,കുടയും,വാട്ടർബോട്ടിലും ബുക്കും പേനയും ഉൾപ്പെടെ പഠനോഉപകരണങ്ങൾ വിതരണം ചെയ്തു. 


NFuel ജില്ലാ പ്രസിഡന്റ്‌ Adv. ബിനു ബോസിൽ നിന്ന് യൂണിയൻ വാകത്താനം മേഖലാ സെക്രട്ടറി  ശ്രെയസ് സോമൻ  ഉപകരണങ്ങൾ ഏറ്റുവാങ്ങി. 
AITUC സംസ്ഥാന വർക്കിംഗ്‌ കമ്മറ്റി അംഗം സ. വി ടി ബൈജു, NFuel AITUC കോട്ടയം ജില്ലാ സെക്രട്ടറിയും Care N Safe പ്രവർത്തകനുമായ അജീഷ് കുര്യൻ മട്ടയ്ക്കൽ എന്നിവർ സംസാരിച്ചു.
أحدث أقدم