വന്ദേഭാരത് എക്‌സ്പ്രസിലെ ഭക്ഷണത്തില്‍ പാറ്റ..പരാതി നല്‍കി ദമ്പതികള്‍..പിഴ…


വന്ദേഭാരത് എക്‌സ്പ്രസിലെ ഭക്ഷണത്തില്‍നിന്ന് പാറ്റയെ കിട്ടിയതായി ദമ്പതികളുടെ പരാതി. ജൂണ്‍ 18ന് ഭോപ്പാലില്‍ നിന്ന് ആഗ്രയിലേക്കുള്ള യാത്രയ്ക്കിടെ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിലാണ് പാറ്റയെ കണ്ടെത്തിയത്.സംഭവത്തില്‍ ഭക്ഷണ വിതരണക്കാരനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ദമ്പതികളുടെ ബന്ധു സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി.

അതേസമയം സംഭവത്തിൽ ഐആര്‍സിടിസി യാത്രക്കാരോട് ക്ഷമാപണം നടത്തി.ഭക്ഷണ വിതരണക്കാര്‍ക്ക് പിഴ ചുമത്തുകയും കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്തതായും ഐആര്‍സിടിസി പ്രതികരിച്ചു. വന്ദേഭാരത് ട്രെയിനിലെ ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തുന്നത് ഇതാദ്യമല്ല. ഫെബ്രുവരിയിലും സമാനമായ രീതിയിൽ ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയിരുന്നു.


أحدث أقدم