ഒരു കിലോ എംഡിഎംഎയുമായി യുവതി ആലുവയിൽ പിടിയിൽ….ഇത് സ്ഥിരമെന്ന് പൊലീസ്




കൊച്ചി: ബെംഗളൂരുവിൽ നിന്ന് ആലുവയിലേക്ക് എംഡിഎംഎ കടത്തിയ യുവതി പൊലീസ് പിടിയിൽ. ബംഗളൂരു സ്വദേശി മുനേശ്വര നഗറിൽ സർമീൻ അക്തർ (26) നെയാണ് ആലുവ റെയിൽവേ സ്റ്റേഷനിൽ വച്ച് റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്ന് പിടികൂടിയത്.ഒരു കിലോഗ്രാം എംഡിഎംഎയാണ് യുവതിയിൽ നിന്ന് പിടിച്ചെടുത്തത്. വിപണിയിൽ ഏകദേശം 50 ലക്ഷത്തിലേറെ വിലവരും പിടിച്ചെടുത്ത എംഡിഎംഎയ്ക്ക്. ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കൊച്ചിയിൽ യുവാക്കൾക്കിടയിൽ വിൽപന നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് യുവതി മയക്കുമരുന്ന് കടത്തിയത്. ബാഗിനുള്ളിലെ ഹീറ്ററിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്നു പൊലീസ് കണ്ടെടുത്തത്. മയക്കുമരുന്ന് ആലുവയിൽ കൈമാറിയ ശേഷം പിറ്റേന്ന് തീവണ്ടിയിൽ തന്നെ തിരിച്ചു പോവുകയാണ് ഇവരുടെ പതിവ് രീതിയെന്ന് പൊലീസ് പറഞ്ഞു.
أحدث أقدم