ബിഹാറിൽ ഉദ്ഘാടനത്തിനു മുൻപേ പാലം തകർന്നു




പറ്റ്ന: ബിഹാറിലെ അരരിയയിൽ നദിക്കു കുറുകേ 12 കോടി ചെലവിൽ നിർമിച്ച പാലം ഉദ്ഘാടനത്തിനു മുൻപേ തകർന്നു. സിക്തി, കുർസകാന്ത ബ്ലോക്കുകളെ ബന്ധിപ്പിച്ച് ബക്ര നദിക്കു കുറുകേ നിർമിച്ച പാലമാണു തകർന്നത്. ബിഹാറിൽ ഈ വർഷം തകരുന്ന രണ്ടാമത്തെ പാലമാണിത്.
കഴിഞ്ഞ മാർച്ചിൽ കോസി നദിക്കു കുറുകേ സുപോളിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് ഒരാൾ മരിക്കുകയും 10 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം ജൂണിൽ ഭാഗൽപ്പുരിൽ ഗംഗാനദിക്കു കുറുകേ നിർമാണത്തിലിരുന്ന പാലവും തകർന്നുവീണിരുന്നു
أحدث أقدم