ജോസ് കെ മാണിയെ വിമർശിച്ചു..ബിനു പുളിക്കകണ്ടത്തിനെ പാർട്ടിയിൽ നിന്നും പുറത്താക്കി സിപിഐഎം…


പാലാ നഗരസഭാ കൗൺസിലർ ബിനു പുളിക്കകണ്ടത്തിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി സിപിഎം. കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിക്കെതിരെ പരസ്യ പ്രസ്താവന നടത്തിയതിനാണ് നടപടി. ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് നൽകിയതിൽ ബിനു പുളിക്കകണ്ടം വിമർശനം ഉന്നയിച്ചിരുന്നു. പാലാ നഗരസഭയിൽ സിപിഎം പാർലമെന്ററി പാർട്ടി നേതാവാണ് നിലവിൽ ബിനു പുളിക്കകണ്ടം. ബിനുവിനെ പുറത്താക്കാനുള്ള പാലാ ഏരിയ കമ്മിറ്റിയുടെ തീരുമാനത്തിന് സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗീകാരം നൽകി.

ജോസ് കെ മാണിക്ക് രാജ്യസഭ സീറ്റ് നല്‍കിയതില്‍ സിപിഐഎം അണികള്‍ക്കും എതിര്‍പ്പുണ്ടെന്നും ജോസ് ജനങ്ങളില്‍ നിന്ന് ഓടി ഒളിക്കുകയാണെന്നുമായിരുന്നു ബിനുവിന്റെ പ്രതികരണം. ജനങ്ങളെ നേരിടാന്‍ മടിയുള്ളതുകൊണ്ടാണ് രാജ്യസഭയിലേക്ക് പോകുന്നത്. പിന്‍വാതിലിലൂടെ അധികാരത്തിലെത്താന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും ബിനു പുളിക്കകണ്ടം പ്രതികരിച്ചു.
أحدث أقدم