പാലായിൽ വൈദ്യുതലൈനിലെ ടച്ചിംഗ് വെട്ടുന്നതിനിടെ വൈദ്യുതാഘമേറ്റ് അദ്ധ്യാപകൻ മരിച്ചു


പാലാ: മാനത്തൂരിൽ വൈദ്യുതലൈനിൽ നിന്ന് ഷോക്കേറ്റ് അദ്ധ്യാപകൻ മരിച്ചു. കടനാട് സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ മാനത്തൂർ പനയ്ക്കപ്പന്തിയിൽ ജിമ്മി ജോസ് (47) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീടിനു സമീപത്തെ പുരയിടത്തിലൂടെ പോകുന്ന വൈദ്യുത ലൈനിലെ ടച്ചിംഗ് വെട്ടാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. വൈദ്യുതലൈനിന് താഴെയാണ് മൃതദേഹം കണ്ടെത്തിയത്.
أحدث أقدم