ഇറ്റലിയില്‍ നരേന്ദ്ര മോദി അനാഛാദനം ചെയ്യാനിരുന്ന ഗാന്ധിപ്രതിമ തകര്‍ത്ത നിലയിൽ…


ഇറ്റലിയില്‍ മഹാത്മ ഗാന്ധിയുടെ പ്രതിമ തകര്‍ത്ത നിലയിൽ . പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അനാഛാദനം ചെയ്യാനിരുന്ന പ്രതിമയാണ് ഖലിസ്ഥാന്‍വാദികള്‍ തകര്‍ത്തത്.കാനഡയിൽ കൊല്ലപ്പെട്ട ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറുമായി ബന്ധപ്പെട്ട വിവാദ മുദ്രാവാക്യങ്ങളും പ്രതിമയിൽ എഴുതിയിരുന്നു.നാളെ ഇറ്റിലിയിൽ വെച്ച് നടക്കാനിരിക്കുന്ന ജി7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി എത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് സംഭവം. മഹാത്മാഗാന്ധിയുടെ പ്രതിമ തകർത്ത വിഷയത്തിൽ ഇറ്റാലിയൻ അധികൃതരോട് നടപടി സ്വീകരിക്കാൻ ഇന്ത്യ ആവശ്യപെട്ടിട്ടുണ്ട്.
أحدث أقدم