സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കിലേക്കെത്തി



ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഇതോടെ പവന് വീണ്ടും 54,000 കടന്നു. സ്വര്‍ണം ഗ്രാമിന് 6760 രൂപയും പവന് 54080 രൂപയുമാണ് ഇന്നത്തെ വില. 880 രൂപയാണ് സ്വര്‍ണത്തിന് ഈ മാസം മാത്രം വര്‍ധിച്ചത്.

ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 70 രൂപ കൂടി 6730 രൂപയിലും പവന് 560 രൂപ കൂടി 53,840 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. ബുധനാഴ്ച സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു.

അതേസമയം 55,000 തൊട്ട സ്വര്‍ണവില കുറഞ്ഞത് ആഭരണം വാങ്ങാനായി കാത്തിരുന്നവര്‍ക്ക് വലിയ ആശ്വാസമായിരുന്നു. നേരിയ കുറവിനുശേഷം തുടര്‍ച്ചയായ രണ്ടാം ദിവസവും വില കുതിക്കുകയാണ്. അടുത്ത രണ്ട് ദിവസം കൂടി വര്‍ധനവുണ്ടായാല്‍ വീണ്ടും 55000ത്തിലേക്കെത്തും. ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്.
أحدث أقدم