കുട്ടികളുമായി പോയ സ്കൂൾ ബസ് കുഴിയിൽ മറിഞ്ഞു…


കോവളം മുട്ടയ്ക്കാട് റോഡിൽ പൈപ്പ് ലൈൻ ഇടാനായി എടുത്ത കുഴിയിൽ സ്കൂൾ ബസ് താഴ്ന്നു.വെങ്ങാനൂർ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ ബസാണ് കുഴിയിൽ താഴ്ന്നത്.30 ഓളം കുട്ടികൾ ബസിലുണ്ടായിരുന്നു.ആർക്കും പരിക്കില്ല. മറ്റൊരു വാഹനത്തിന് സൈഡ് നൽകുമ്പോഴാണ് അപകടം സംഭവിച്ചതെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു. ഡ്രൈവറുടെ മനസാന്നിദ്ധ്യമാണ് വൻ അപകടം ഒഴിവാക്കിയത്. കുട്ടികളെ മറ്റൊരു വാഹനത്തിൽ സുരക്ഷിതമായി സ്കൂളിലെത്തിച്ചു.

വിഴിഞ്ഞത്ത് നിന്ന് ഫയർഫോഴ്സ് സേനാംഗങ്ങൾ സ്ഥലത്തെത്തി സ്കൂൾ ബസ് കെട്ടിവലിച്ച് കരയ്ക്ക് കയറ്റി.സേനാംഗങ്ങളായ ഗോപൻ,സന്തോഷ് കുമാർ,അനീഷ്,രാജേഷ്,ബിജു,ഹോംഗാർഡുമാരായ സ്റ്റീഫൻ,ജോസ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.


أحدث أقدم