സുരേഷ് ഗോപിയ്ക്കെതിരെ അപകീർത്തികരമായ വീഡിയോ പുറത്തിറക്കി..വിദ്യാർത്ഥി പിടിയിൽ…


കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയ്ക്കെതിരെ അപകീർത്തികരമായ വീഡിയോ പുറത്തിറക്കിയയാൾ പിടിയിൽ.തൃശൂരിലെ ബിരുദാനന്തര ബിരുദ വിദ്യാർഥി ശ്യാം കാട്ടൂരാണ് അറസ്റ്റിലായത്.ശ്യാം ആം ആദ്മി പ്രവർത്തകനാണെന്നാണ് വിവരം.ബിജെപി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ ആർ ഹരിയുമായി സുരേഷ് ഗോപി സംസാരിക്കുന്ന ദൃശ്യങ്ങളിൽ അശ്ലീല വാക്ക് ചേർത്താണ് സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചത്. പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് പ്രതി പിടിയിലായത്.


أحدث أقدم