കണ്ണൂർ: സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കണ്ണൂർ എരമം സെൻട്രൽ ബ്രാഞ്ച് അംഗം സജേഷിനെ സിപിഎം പുറത്താക്കി. ഡിവൈഎഫ്ഐ മേഖല കമ്മിറ്റി അംഗമായിരുന്നു.
സ്വർണം പൊട്ടിക്കൽ സംഘത്തിനൊപ്പം പയ്യന്നൂർ കാനായിൽ വീട് വളഞ്ഞപ്പോൾ ഒപ്പം സജേഷും ഉണ്ടായിരുന്നു. ഈ സംഘത്തിൽ സജേഷിനൊപ്പം സ്വർണക്കടത്ത് നേതാവ് അർജുൻ ആയങ്കി അടക്കമുള്ളവരും ഉണ്ടായിരുന്നു. പയ്യന്നൂരിൽ വീട് വളഞ്ഞ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നാട്ടുകാരാണ് പാർട്ടിയിൽ വിവരമറിയിച്ചത്. തുടർന്ന് പാർട്ടി ഇയാൾക്കെതിരേ നടപടി സ്വീകരിക്കുകയായിരുന്നു