ജോജു ജോർജിന് പരിക്കേറ്റത് ‘തഗ് ലൈഫ്’ ചിത്രീകരണത്തിനിടയിലല്ലന്ന് അണിയറപ്രവർത്തകർ…


നടൻ ജോജു ജോർജിന് കാലിന് പരിക്കേറ്റ സംഭവത്തിൽ വിശദീകരണവുമായി അണിയറപ്രവർത്തകർ.മണിരത്‌നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് നടന് പരിക്കേറ്റത് എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ സിനിമയുടെ ചിത്രീകരണത്തിനിടയിലല്ല നടന് പരിക്കേറ്റത് എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.

അദ്ദേഹത്തിന് പരിക്കേറ്റു, എന്നാൽ അത് ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടയിലല്ല. ഏറെ വേദനയെടുത്തിട്ടും അദ്ദേഹം തന്റെ രംഗങ്ങൾ മനോഹരമായി തന്നെ ചെയ്‌തു. അതിൽ തങ്ങൾക്ക് നന്ദിയുണ്ടെന്ന് സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായ ശിവ ആനന്ദ് പ്രതികരിച്ചു. സിനിമയുടെ സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‌സായ അൻപറിവും നടന് പരിക്കേറ്റത് ചിത്രീകരണത്തിനിടയിലല്ലെന്ന് സ്ഥിരീകരിച്ചു.
أحدث أقدم