ആരോഗ്യ കേന്ദ്രത്തിൽ കുട്ടികള്‍ക്ക് വാക്സിനേഷൻ നൽകുന്ന മുറിയിൽ അണലി

….
പെരുവമ്പ് ആരോഗ്യ കേന്ദ്രത്തിൽ അണലിയെ കണ്ടെത്തി. വാക്സിനേഷൻ റൂമിലാണ് അണലി എത്തിയത്. കുട്ടികള്‍ക്ക് വാക്സിനേഷൻ നൽകുന്ന മുറിയിൽ അണലിയെ കണ്ടത്. മുറി തുറക്കാനായി എത്തിയ ആശുപത്രി ജീവനക്കാരനാണ് മൂലയിൽ ചുരുണ്ട് കിടക്കുന്ന അണലി പാമ്പിനെ കണ്ടത്. തുടർന്ന് ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേർന്ന് അണലിയെ പിടികൂടി.മുറിയുടെ പൊളിഞ്ഞ് കിടക്കുന്ന ജനൽ വഴിയാണ് പാമ്പ് അകത്തുകടന്നതെന്നാണ് നിഗമനം. ജനൽ അടച്ചുറപ്പുള്ളതാക്കുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. 
أحدث أقدم