വൃദ്ധൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മൃതദേഹവുമായി നാട്ടുകാർ കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു…

നെയ്യാറ്റിൻകര ചായ്‌ക്കോട്ട് കൊണത്ത് വൃദ്ധൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മൃതദേഹവുമായി നാട്ടുകാർ മാരായമുട്ടം കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു. ചായ്‌ക്കോട്ടുകുളം സ്വദേശി ബാബു (68) ആണ് മരിച്ചത്. തെങ്ങുകയറ്റ തൊഴിലാളിയാണ് ബാബു. സ്വകാര്യ പറമ്പിന് സമീപത്ത് പൊട്ടിക്കിടന്ന് ഇലക്ട്രിക് കമ്പിയിൽ തട്ടിയായിരുന്നു അപകടം.

ഇലക്ട്രിക് ലൈൻ പൊട്ടി കിടന്നിട്ടും മാരായമുട്ടം കെഎസ്ഇബി അധികൃതർ നടപടി എടുത്തില്ല എന്ന് നാട്ടുകാർ ആരോപിച്ചു. തുടർന്ന് കുടുംബത്തിന് അധികൃതർ 5ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.കുറ്റക്കാരായ ജീവനക്കാർക്കെതിരെ നടപടിയും പ്രഖ്യാപിച്ചു.ബാബുവിൻ്റെ മൃതദേഹവുമായി നാട്ടുകാർ കെ എസ് ഇ ബി ഓഫീസ് ഉപരോധിച്ചതിനെത്തുടർന്നാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്.


أحدث أقدم