മാടവനയിലെ ബസ് അപകടം..ഡ്രൈവറെ കസ്റ്റഡിയിലെടുത്തു…


കൊച്ചി മാടവനയില്‍ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ ഡ്രൈവര്‍ കസ്റ്റഡിയില്‍.അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന തമിഴ്‌നാട് തെങ്കാശി സ്വദേശി പാല്‍പ്പാണ്ടിയെയാണ് കസ്റ്റഡിയില്‍ എടുത്തത്.ബെംഗളുരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കല്ലട ബസ് ആണ് ഇന്ന് രാവിലെ അപകടത്തില്‍പ്പെട്ടത്.

അമിത വേഗത്തിലെത്തിയ ബസ് അടുത്തുള്ള പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരുടെ മൊഴിയുടേയും സിസിടിവി ദൃശ്യങ്ങളുടേയും അടിസ്ഥാനത്തിലാണ് പാൽ പാണ്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.അപകടത്തിൽ ഇടുക്കി സ്വദേശി ജിജോ സെബാസറ്റ്യന്‍ മരിച്ചിരുന്നു.


أحدث أقدم