വേനൽ ചൂടിൽ ഉരുകി സൗദി; അടുത്ത വെള്ളിയാഴ്ചവരെ കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം




റിയാദ്: വേനൽ ചൂടിൽ വെന്തുരുകുകയാണ് ​ഗൾഫ് രാജ്യങ്ങൾ. വിവിധ രാജ്യങ്ങളിലും 40 ഡി​ഗ്രി സെൽഷ്യസിന് മുകളിൽ താപനില ഉയർന്നിരിക്കുകയാണ്. അടുത്ത വെള്ളിയാഴ്ച വരെ സൗദിയിൽ കനത്ത ചൂട് തുടരുമെന്ന് മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കിഴക്കൻ മേഖലകളിലും സൗദിയുടെ തലസ്ഥാന ന​ഗമായ റിയാദിന്റെ ചില ഭാ​ഗങ്ങളിലപം ശക്തമായ ചൂടുള്ള കാലവസ്ഥ അനുഭവപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കിഴക്കൻ മേഖലയിൽ 46 മുതൽ 49 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയുള്ള കൊടും ചൂടുള്ള കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.സമൂഹമാധ്യമമായ എക്സിലൂടെയാണ് നാഷ്ണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി വിവരം പങ്കുവെച്ചത്. റിയാദ് മേഖലകളിൽ താപനില 46 മുതൽ 44 വരെയായിരിക്കുമെന്നാണ് അറിയിപ്പ്.

മദീന, മിന, വാദി അൽ ദവാസിർ എന്നിവിടങ്ങളിലും 45 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. ശനിയാഴ്ച അൽ-അഹ്സയിലും ഷറൂറയിലും ഏറ്റവും ഉയർന്ന താപനില 47 ഡിഗ്രി സെൽഷ്യസ് അനുഭവപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം ദമാമിൽ താപനില 46 ഡിഗ്രി സെൽഷ്യസ് വരെയെത്തിയതായും റിപ്പോ‍ർട്ടുണ്ട്.

أحدث أقدم