കുവൈറ്റിലെ തീപിടുത്തത്തിൽ മരിച്ചവരിൽ ചങ്ങനാശേരി, പെരിന്തൽമണ്ണ സ്വദേശികളും


കുവൈറ്റ് സിറ്റി: ആറുനിലക്കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ ചങ്ങനാശേരി, പെരിന്തൽമണ്ണ സ്വദേശികളും.

ചങ്ങനാശേരി ഇത്തിത്താനം സ്വദേശി ശ്രീഹരി പി. (27), പെരിന്തൽമണ്ണ പുലാമന്തോൾ തിരുത്ത് സ്വദേശി മരക്കാടത്ത് പറമ്പിൽ ബാഹുലേയൻ (36) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ പ്രദീപ് -ദീപ ദമ്പതികളുടെ മകനാണ് ശ്രീഹരി. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായ ശ്രീഹരി കഴിഞ്ഞ ജൂൺ അഞ്ചിനാണ് ജോലിക്കായി കുവൈറ്റിലെത്തിയത്.

മുന്‍ പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് മെമ്പറായിരുന്ന മരക്കാടത്ത് പറമ്പില്‍ വേലായുധന്‍റെ മകനാണ് ബാഹുലേയന്‍. 5 വർഷത്തോളമായി ഇദ്ദേഹം കുവൈത്തിലാണ്.
أحدث أقدم