ഇടുക്കി ഏലപ്പാറ- വാഗമണ്‍ റോഡില്‍ സ്‌കൂള്‍ ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു. എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല.
പീരുമേട് മരിയാഗിരി സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 9 മണിയോടെയായിരുന്നു അപകടം. വാഗമണ്‍ ഭാഗത്തു നിന്നും വിദ്യാര്‍ത്ഥികളുമായി സ്‌കൂളിലേക്ക് വരികയായിരുന്നു ബസ്.
കട്ടപ്പനയില്‍ നിന്നും കോഴിക്കോട്ടേക്ക് പോയ കെഎസ്ആര്‍ടിസി ബസുമായിട്ടാണ് കൂട്ടിയിടിച്ചത്. ടൈഫോയിഡ് ജങ്ഷന് സമീപം വെച്ച് വളവു തിരിയുന്നതിനിടെ കൂട്ടിയിടിക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന അഞ്ചുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.