കാർഷിക സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടി SFI….




കേരള കാർഷിക സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും SFI. മത്സര രംഗത്തുണ്ടായിരുന്ന KSU, AISF സംഘടനകൾക്കെതിരെ 5 സീറ്റുകളിലും വലിയ ഭൂരിപക്ഷത്തിലാണ് SFI വിജയം കരസ്ഥമാക്കിയത്.അശ്വിൻ കൃഷ്ണ- യൂണിയൻ പ്രസിഡന്റ് (അമ്പലവയൽ കാർഷിക കോളേജ് ),അമൃത്യ രാജ്‌ – ജനറൽ സെക്രട്ടറി( പടനക്കാട് കാർഷിക കോളേജ് ),നസ്രിൻ സത്താർ – വൈസ് പ്രസിഡന്റ്‌ (വെള്ളായിനി കാർഷിക കോളേജ് ),ദിയ ബി കെ – വൈസ് പ്രസിഡന്റ്( കോളേജ് ഓഫ് കോ-ഓപ്പറേഷൻ ബാങ്കിംഗ് ആൻഡ് മാനേജ്മെന്റ് വെള്ളാനിക്കര),നന്ദന എസ് എഫ് – സെക്രട്ടറി (റീജിയണൽ അഗ്രികൾച്ചറൽ റിസർച്ച് സ്റ്റേഷൻ, കുമരകം) എന്നിവരാണ് വിജയിച്ചത്. എസ്എഫ്ഐക്ക് വോട്ട് ചെയ്ത മുഴുവൻ വിദ്യാർഥികളെയും അഭിവാദ്യം ചെയ്യുന്നതായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർ ഷോ, പ്രസിഡൻറ് കെ അനുശ്രീ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.
أحدث أقدم